1946 മുതല്‍ നിലവിലുണ്ടായിരുന്ന ഭൂവിജ്ഞാന വകുപ്പാണ് 1970ല്‍ പുനഃസംഘടിപ്പിച്ച് ഖനന ഭൂവിജ്ഞാനീയ വകുപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 1946ന് മുന്പ് വ്യവസായ വകുപ്പിന്റെ ഭാഗമായിട്ടായിരുന്നു ഖനന ഭൂവിജ്ഞാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നത്.

ധാതുപര്യവേക്ഷണം, ധാതുഖനനം, ധാതുപരിപലാനം, കാര്യനിര്‍വഹണം എന്നിവയ്ക്കായി സംസ്ഥാന ഗവണ്‍മെന്റ് നിയമാനുസൃതമായി രൂപീകരിച്ച വകുപ്പാണ് ഖനന ഭൂവിജ്ഞാന വകുപ്പ്. ഇതിനുപുറമെ ഹ്രസ്വകാല അന്വേഷണങ്ങളും പഠനങ്ങളും ഗവണ്‍മെന്റ് നിര്‍ദ്ദേശാനുസരണ വകുപ്പ് നടത്തിവരുന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പോലുള്ള ഗവണ്‍മെന്റ് ഏജന്‍സികള്‍ ചെലവു വഹിക്കുന്ന ഭൂവിജ്ഞാന പദ്ധതികളും ഈ ശാസ്ത്രസ്ഥാപനം ഏറ്റെടുത്തു വരുന്നു.